എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്: കെ സി വേണുഗോപാൽ
അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ടുപോകാൻ കോൺഗ്രസ് ശ്രമിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. പാർട്ടി നേതൃത്വം പറയുന്ന തീരുമാനമങ്ങളാണ് നടപ്പാക്കുന്നത്. പ്രയാസങ്ങൾ കേൾക്കാൻ ഒരു ബുദ്ധിമുട്ടുമില്ല
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പാർട്ടിയുടെ അഭിവാജ്യ ഘടകങ്ങളാണ്. കേരളത്തിൽ സിപിഎമ്മും ബിജെപിയും പർവതീകരിക്കുന്നതുപോലെ ഒരു പ്രശ്‌നവും കോൺഗ്രസിലില്ല. ഇപ്പോഴുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. ദൗർബല്യങ്ങളെ മറികടന്ന് കെ സുധാകരൻ പാർട്ടിയെ നയിക്കുമെന്നും വേണുഗോപാൽ പറഞ്ഞു
പാർട്ടി ശക്തിപ്പെടണമെന്നാണ് ഓരോ കോൺഗ്രസ് പ്രവർത്തകരും ആഗ്രഹിക്കുന്നത്. അതിനാണ് കോൺഗ്രസ് നേതൃത്വം മുഖ്യപരിഗണന നൽകുന്നത്. എന്തെങ്കിലും അഭിപ്രായം പറയുന്നവരെയും അതിനൊപ്പം നിൽക്കുന്നവരെയും ഇല്ലായ്മ ചെയ്യുകയെന്നുള്ള സിപിഎം ശൈലിയല്ല കോൺഗ്രസിനുള്ളതെന്നും വേണുഗോപാൽ പറഞ്ഞു.