നിർമ്മാണ സ്ഥലത്ത് നിന്നും 9 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കുട്ടിയുടെ നില ഗുരുതരം
മധ്യപ്രദേശിലെ ഇൻഡോറിൽ ഒമ്പത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പരുക്കേറ്റ ഇരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും നില അതീവഗുരുതരമാണെന്നും ഇൻഡോർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അമിത് തോലാനി അറിയിച്ചു.
പെൺകുട്ടിയെ ഒരു നിർമ്മാണ സ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു. സൈറ്റിലെ ഒരു ചെറിയ കുടിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്നു കുട്ടി. പെൺകുട്ടിയുടെ പിതാവ് സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന രാജേന്ദ്ര നഗർ പ്രദേശത്ത് നിന്നാണ് 32 കാരൻ കുട്ടിയെ തട്ടികൊണ്ടുപോയത്.
പെൺകുട്ടിയുടെ കരച്ചിൽ കേട്ട് രക്ഷിതാക്കൾ എത്തി രക്ഷിക്കുകയായിരുന്നു. രക്തം വാർന്ന നിലയിൽ കണ്ടെത്തിയ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇൻഡോർ ജില്ലയിലെ അഹിർഖേഡി ഗ്രാമവാസിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.