ജമ്മു കശ്‌മീരിൽ സ്ഫോടക വസ്തുക്കളടങ്ങിയ ബാഗ് കണ്ടെത്തി
ജമ്മു കശ്‌മീരിൽ സ്ഫോടക വസ്തുക്കളടങ്ങിയ ബാഗ് കണ്ടെത്തി. ജമ്മു കശ്‌മീരിലെ റംബാൻ എന്ന സ്ഥലത്താണ് മൂന്ന് സ്ഫോടക വസ്തുക്കൾ അടങ്ങിയ കണ്ടെത്തിയത്. തീവ്രവാദ പ്രവർത്തനത്തിനായി എത്തിച്ച സ്ഫോടക വസ്തുക്കളാവാം ഇതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ബാഗിൽ മൂന്ന് പാലങ്ങളുടെ ചിത്രങ്ങളും കണ്ടെത്തി. ബോംബ് ഉപയോഗിച്ച് ഈ പാലങ്ങൾ തകർക്കാനുള്ള പദ്ധതിയായിരിക്കാമെന്നാണ് സൂചന.
6 പാക്കറ്റ് സ്ഫോടകവസ്തുക്കൾ, 49 റൗണ്ട് വെടിയുണ്ടകൾ, ഡെറ്റണേറ്റർ, 20 മീറ്റർ നീളമുള്ള വയർ തുടങ്ങിയവയും ബാഗിലുണ്ടായിരുന്നു. സ്ഥലത്ത് തെരച്ചിൽ നടത്തുകയാണ്.