അവശ്യമരുന്നുകളുടെ പുതിയ പട്ടിക പുറത്തിറക്കി; കാൻസർ, പ്രമേഹ മരുന്നുകൾക്ക് വില കുറയും
ദില്ലി : അവശ്യമരുന്നുകളുടെ പരിഷ്കരിച്ച പട്ടിക കേന്ദ്ര സർക്കാർ പുറത്തിറക്കി. 384 മരുന്നുകളുടെ പട്ടികയാണ് പുറത്തിറക്കിയത്.
34 പുതിയ മരുന്നുകളെ പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയപ്പോൾ 26 മരുന്നുകളെ ഒഴിവാക്കി. നാല് കാൻസർ മരുന്നുകൾ പട്ടികയിൽ ഉൾപ്പെടുത്തി. പ്രമേഹത്തിനുള്ള ഇൻസുലിൻ ഗ്ലാര്‍ഗിൻ, ടെനിഗ്ലിറ്റിൻ മരുന്നുകളും ക്ഷയരോഗത്തിനുള്ള ഡിലാമാനിഡ് മരുന്നും കൂട്ടിച്ചേര്‍ത്തവയിൽ ഉൾപ്പെടുന്നു. കാൻസര്‍ ചികിത്സക്കുള്ള മൂന്ന് മരുന്നുകളും രണ്ട് ആന്റി ഫങ്കൽ മരുന്നുകളും പുതിയതായി കൂട്ടിച്ചേര്‍ത്തവയിൽ ഉൾപ്പെടുന്നു. പട്ടിക പ്രാബല്യത്തിൽ വരുന്നതോടെ കാൻസർ, പ്രമേഹ മരുന്നുകൾക്ക് വില കുറയും.