മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാജിക്കത്ത് സമർപ്പിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കും. ഭാവിപരിപാടികൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച സിപിഎം സെക്രട്ടറിയേറ്റ് ചേരും.
പിണറായി വിജയന്‍ എല്‍ഡിഎഫിന് നേടിക്കൊടുത്തത് സമാനതകളില്ലാത്ത ചരിത്രവിജയമാണ്. പ്രതിസന്ധികളില്‍ പതര്‍ച്ചയേതുമില്ലാതെ ജനങ്ങളോടൊപ്പം ഉറച്ച് നിന്ന ഭരണാധികാരിയെ ജനം വാരിപ്പുണര്‍ന്ന് വിജയിപ്പിച്ചു.
ദേശീയ തലത്തിലും ശ്രദ്ധേയമായ വിജയമാണ് ക്യാപ്റ്റന്‍ പിണറായി പാര്‍ട്ടിക്കും മുന്നണിക്കും സമ്മാനിച്ചത്. പിണറായിയുടെ ചുമലിലേറി കൂടുതൽ കരുത്തോടെയാണ് തുടർഭരണത്തിലേക്ക് എൽഡിഎഫ് നടന്നുകയറിയത്.