ഡൽഹിയിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ; മാളുകൾ, ഭക്ഷണശാലകൾ എന്നിവക്ക് തുറക്കാം
ഡൽഹിയിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ. കടകൾ, മാളുകൾ, ഭക്ഷണശാലകൾ എന്നിവക്ക് നാളെ മുതൽ തുറന്ന് പ്രവർത്തിക്കാം. ആഴ്ചയിലെ ഏഴ് ദിവസവും കടകൾക്ക് പ്രവർത്തിക്കാനുള്ള അനുമതിയുണ്ട്. അതേസമയം ഇളവുകൾ പരീക്ഷണാടിസ്ഥാനത്തിലാണെന്നും കേസുകൾ കൂടിയാൽ ഒരാഴ്ചക്ക് ശേഷം വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതിനെ തുടർന്നാണ് കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. രാവിലെ പത്ത് മണി മുതൽ രാത്രി എട്ട് മണി വരെയാണ് കടകൾക്ക് പ്രവർത്തിക്കാനുള്ള അനുമതി. സർക്കാർ ഓഫീസുകൾക്ക് മുഴുവൻ ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം. സ്വകാര്യ ഓഫീസുകളിൽ അമ്പത് ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കൂ
സ്‌കൂൾ, കോളജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊന്നും പ്രവർത്തനാനുമതിയില്ല. ആരാധനാലയങ്ങൾ തുറക്കാമെങ്കിലും വിശ്വാസികളെ പ്രവേശിപ്പിക്കില്ലെന്നും കെജ്രിവാൾ പറഞ്ഞു.