Saturday, October 19, 2024
National

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; രാഷ്ട്രപതിക്ക് ക്ഷണം

അയോധ്യ രാമക്ഷേചത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിന് ക്ഷണം. രാഷ്ട്രപതിയെ ക്ഷണിക്കാത്തത് വിവാദമായിരുന്നു. രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയും വിശ്വഹിന്ദു പരിഷത്ത് വർക്കിങ് പ്രസിഡന്റുമായ അലോക് കുമാറും ചേർന്നാണ് രാഷ്ട്രപതിക്ക് ക്ഷണം നൽകിയത്. ആർഎസ്എസ് മുതിർന്ന നേതാവ് രാം ലാലും ഒപ്പമുണ്ടായിരുന്നു.

ക്ഷണം ലഭിച്ചതിൽ അതിയായ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചെന്നും അയോധ്യയിൽ വന്ന് സന്ദർശിക്കാനുള്ള സമയം ഉടൻ തീരുമാനിക്കുമെന്നും അറിയിച്ചിട്ടുണ്ടെന്ന് വിഎച്ച്പി നേതാക്കൾ പറഞ്ഞു. ദർശകർ, രാഷ്ട്രീയക്കാർ, വ്യവസായികൾ, കായികതാരങ്ങൾ, അഭിനേതാക്കൾ, കർസേവകരുടെ കുടുംബങ്ങൾ തുടങ്ങി 150 വിഭാഗങ്ങളിൽ നിന്നുള്ള 7000-ത്തിലധികം ആളുകളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് വിഎച്ച്പി പറയുന്നു.

ജനുവരി 22നാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രിയാണ് മുഖ്യാതിഥി. ജനുവരി 24 ന് രാമക്ഷേത്രം പൊതുജനങ്ങൾക്കായി തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, പ്രതിഷ്ഠാ ദിനത്തിൽ, ഔദ്യോഗിക ക്ഷണങ്ങൾ ഉള്ളവർക്കും അല്ലെങ്കിൽ സർക്കാർ ഡ്യൂട്ടിയിലുള്ളവർക്കും മാത്രമേ അയോധ്യയിൽ പ്രവേശനം അനുവദിക്കൂ.

Leave a Reply

Your email address will not be published.