നടിയും എംപിയുമായ സുമലതക്ക് കൊവിഡ് സ്ഥിരീകരിച്ചു
ചലചിത്ര നടിയും എംപിയുമായ സുമലതക്ക് കൊവിഡ് സ്ഥിരീകരിച്ചു. സുമലത തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് വഴി അറിയിച്ചത്. ജുലൈ നാലിന് തലവേദനയും തൊണ്ട വേദനയെയും തുടര്‍ന്ന് ഡോക്ടറെ സമീപിച്ചു. സ്രവം പരിശോധനക്ക് അയച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചുവെന്നും ഇവര്‍ പറയുന്നു
മാണ്ഡ്യയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സുമലത. ഒരുകാലത്ത് ദക്ഷിണേന്ത്യന്‍ സിനിമകളിലെ മുന്‍നിര നായികയായിരുന്നു ഇവര്‍. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.