Friday, January 10, 2025
National

34 ഓൺലൈൻ ട്രേഡിങ് സൈറ്റുകൾക്ക് റിസർവ് ബാങ്കിന്റെ വിലക്ക്

ഫോറെക്സ് ട്രേഡിംഗിൽ കർശന നിയന്ത്രണ മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. 34 ഓൺലൈൻ ട്രേഡിങ് സൈറ്റുകൾക്ക് റിസർ ബാങ്ക് വിലക്കേർപ്പെടുത്തി. ഫെമ നിയമത്തെ അടിസ്ഥാനമാക്കിയാണ് റിസർവ് ബാങ്കിന്റെ നടപടി

അനധികൃത ഇടപാടിലൂടെ നഷ്ടം സംഭവിക്കും എന്ന വസ്തുത നിക്ഷേപകർ തിരിച്ചറിയണമെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി. രണ്ട് രാജ്യങ്ങളുടെ കറൻസികൾ തമ്മിലുള്ള വിനിമയമാണ് ഫോറെക്സ് ട്രേഡിംഗിൽ നടക്കുന്നത്.
ഓരോ സമയങ്ങളിൽ കറൻസികളുടെ മൂല്യത്തിലുണ്ടാകുന്ന ഉയർച്ച താഴ്ചകൾ അനുസരിച്ച്് ലാഭവും നഷ്ടവും നേടാം എന്നതാണ് വാഗ്ദാനം.

USDINR, EURINR, GBPINR, JPYINR എന്നിങ്ങനെ ഇന്ത്യൻ രൂപ അടിസ്ഥാനമായിട്ടുള്ള മുഖ്യമായും ഈ നാല് ജോഡി കറൻസികളാണ് ഇന്ത്യയിൽ നിയമാനുസൃതമായി ഫോറെക്സ് ട്രേഡിംഗ് ചെയ്യാൻ സാധിക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *