കോവിഡ് ആശുപത്രിയ്ക്ക് കാനറ ബാങ്കിന്റെ ധനസഹായം
ജില്ലയിലെ കോവിഡ് ആശുപത്രിയില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി കാനറ ബാങ്ക് 4,90,000 രൂപ നല്‍കി. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് കനറാ ബാങ്ക് റീജിയണല്‍ ഹെഡ് വി.സി. സത്യപാലാണ് തുക കൈമാറിയത്.
ജില്ലയിലെ കോവിഡ് ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിലവിലുള്ള പീഡിയാട്രിക് ഐ.സി.യു കോവിഡ് ഐ.സി.യു ആക്കി മാറ്റുന്നതിനും, സര്‍ജിക്കല്‍ ബ്ലോക്കിലെ ഓപ്പറേഷന്‍ തീയേറ്റര്‍ കോവിഡ് രോഗികള്‍ക്കായി നെഗറ്റീവ് പ്രഷര്‍ തീയേറ്റര്‍ ആക്കി മാറ്റുന്നതിനുമാണ് തുക വിനിയോഗിക്കുക. കാനറ ബാങ്ക് മാനന്തവാടി ശാഖായുടെ സാമൂഹിക പ്രതിബദ്ധത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക നല്‍കിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, കോവിഡ് 19 ഡിസ്ട്രിക്ട് നോഡല്‍ ഓഫീസര്‍ ഡോ. പി. ചന്ദ്രശേഖരന്‍, ലീഡ് ബാങ്ക് മാനേജര്‍ ജി. വിനോദ്, കാനറ ബാങ്ക് മാനന്തവാടി ശാഖ മാനേജര്‍ സി.ജെ. ജോയ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.