2024ല്‍ വനിതാ പ്രധാനമന്ത്രിയുണ്ടാകും; കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തും; ജ്യോതിഷിയുടെ പ്രവചനം
2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് വനിതാ പ്രധാനമന്ത്രിയുണ്ടാകുമെന്ന് കര്‍ണാടകയിലെ ജ്യോതിഷി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കുൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തും തുമക്കൂരു തിപ്തൂര്‍ നൊവനിയക്കരെ ശനി ക്ഷേത്രത്തിലെ ഡോ. യശ്വന്ത് ഗുരുജി പ്രവചിക്കുന്നു.
ഡോ. യശ്വന്ത് ഗുരുജിയുടെ പ്രവചന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രവചിക്കുന്നുണ്ട്. 2024ലെ ശിവരാത്രി മഹോത്സവത്തിന് ശേഷം രാജ്യത്ത് അധികാര കൈമാറ്റമുണ്ടാകും. ഇതിന് മുന്നോടിയായി തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നും യശ്വന്ത് പ്രവചിക്കുന്നു.
വിജയപുരയില്‍ നിന്നുള്ള ബിജെപി എംഎല്‍എ കര്‍ണാടകട നിയമസഭയിലെ പ്രതിപക്ഷ നേതാവാകുമെന്നും പ്രവചനമുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം ഇതുവരെ ബിജെപി പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചിട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും യശ്വന്ത് പറയുന്നു.
ആരാകും പ്രധാനമന്ത്രിയെന്ന ചോദ്യത്തിനു ഫെബ്രുവരിക്കു ശേഷം ഇതു പ്രവചിക്കുമെന്നും യശ്വന്ത് വ്യക്തമാക്കി. കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വമ്പന്‍ വിജയമുണ്ടാകുമെന്ന് പ്രവചിച്ചതിന് പിന്നാലെ ശ്രദ്ധനേടിയ ആളാണ് യശ്വന്ത്.