ജമ്മുവില്‍ സൈനികക്യാമ്പിന് നേരെ ചാവേറാക്രമണം: നാല് സൈനികര്‍ക്ക് വീരമൃത്യു
ജമ്മുവിലെ രജൗരി ജില്ലയിലെ സൈനിക ക്യാമ്പിന് നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ആക്രമണം നടത്തിയ തീവ്രവാദികളെ നാല് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ വധിച്ചതായി സൈന്യം അറിയിച്ചു.
രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയില്‍ നിന്നുള്ള സുബേദാര്‍ രാജേന്ദ്ര പ്രസാദ് (48), ഹരിയാനയിലെ ഫരീദാബാദ് ജില്ലയില്‍ നിന്നുള്ള റൈഫിള്‍മാന്‍ മനോജ് കുമാര്‍ (26), തമിഴ്‌നാട്ടിലെ മധുര ജില്ലയില്‍ നിന്നുള്ള റൈഫിള്‍മാന്‍ ഡി ലക്ഷ്മണന്‍ (24), റൈഫിള്‍മാന്‍ നിശാന്ത് മാലിക് (21) എന്നിവരാണ് വീരമൃത്യു വരിച്ചത്. രണ്ട് സൈനികര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.
രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ചാവേറാക്രമണം നടന്നത്. പുലര്‍ച്ചെ സൈനിക ക്യാമ്പിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ചിലരെ കണ്ടെപ്പോള്‍ സൈനികര്‍ ചോദ്യം ചെയ്തു. അപ്പോള്‍ ഈ സംഘം ഗ്രനേഡ് എറിയുകയായിരുന്നെന്ന് ലെഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.