Wednesday, April 16, 2025
National

വ്ലോഗ് ചെയ്യുന്നതിനിടെ ഡച്ച് യൂട്യൂബർക്ക് മർദ്ദനം; സംഭവം ബെംഗളൂരുവിൽ

ബെംഗളൂരുവിൽ വ്ലോഗ് ചെയ്യുന്നതിനിടെ ഡച്ച് യൂട്യൂബർക്ക് മർദ്ദനം. ചിക്ക്പേട്ടിന് സമീപം വീഡിയോ ചിത്രീകരിക്കുകയായിരുന്ന ഡച്ച് പൗരനെ പ്രാദേശിക വ്യാപാരി കൈയേറ്റം ചെയ്യുകയായിരുന്നു. രണ്ട് മാസം മുമ്പാണ് സംഭവം നടന്നതെന്നും വിനോദസഞ്ചാരിയോട് മോശമായി പെരുമാറിയ വഴിയോരക്കച്ചവടക്കാരനെ അറസ്റ്റ് ചെയ്തതായും ബംഗളൂരു പൊലീസ്.

രണ്ട് മാസം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ‘പെഡ്രോ മോട്ട’ എന്ന് പേരുള്ള യൂട്യൂബര്‍ ചിക്ക്‌പേട്ട് മാര്‍ക്കറ്റിലൂടെ സഞ്ചരിക്കുമ്പോഴാണ് സംഭവം. തിരക്കേറിയ മാർക്കറ്റിലൂടെ കടന്നുപോകുമ്പോൾ യൂട്യൂബറെ ഒരു വഴിയോരക്കച്ചവടക്കാരൻ തടഞ്ഞുനിർത്തുന്നതായി വീഡിയോയിൽ കാണാം. യൂട്യൂബർ അയാളോട് ‘നമസ്‌തേ’ എന്ന് പറയുന്നുണ്ട്. എന്ത് നമസ്തേ? ഇതെന്താണ്? – ഇങ്ങനെ പറഞ്ഞു കൊണ്ട് കച്ചവടക്കാരൻ യൂട്യൂബറുടെ കൈയ്യിൽ പിടിക്കുന്നു.

തന്റെ കൈ വിടാൻ യൂട്യൂബർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇയാൾ ഇത് ചെവികൊള്ളുന്നില്ല. “സർ, ദയവായി എന്റെ കൈ വിടാമോ?” യൂട്യൂബർ വീഡിയോയിൽ പറയുന്നുണ്ട്. പിന്നീട് ഇയാളുടെ കൈ തട്ടിമാറ്റികൊണ്ട് യൂട്യൂബർ രക്ഷപ്പെടുകയായിരുന്നു. “ഇന്ത്യയിലെ കള്ളന്മാരുടെ വിപണിയിൽ ആക്രമണം” എന്ന തലക്കെട്ടോടെയാണ് പെഡ്രോ ഈ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തത്. മൊത്തവ്യാപാര, ചില്ലറ വസ്ത്ര കടകൾക്ക് പ്രശസ്തമാണ് ചിക്ക്പേട്ട്.

Leave a Reply

Your email address will not be published. Required fields are marked *