സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിയുതിർത്ത് പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിയുതിർത്ത് പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. ഉത്തർ പ്രദേശിലെ ഹാപൂരിൽ 25 വയസുകാരനായ കോൺസ്റ്റബിൾ അങ്കിത് കുമാറാണ് മരണപ്പെട്ടത്. ബിജ്നോർ സ്വദേശിയായ അങ്കിത് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മൊറാദാബാദിൽ നിന്ന് ഹാപൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചെത്തിയതാണ്.
പുലർച്ചെ 4 മണിയോടെ അങ്കിത് കുമാർ സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ആത്‌മഹത്യക്കുള്ള കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.