Sunday, January 5, 2025
National

രാഷ്ട്രീയത്തിൽ കുറുക്കുവഴി തേടുന്നവർ രാജ്യത്തിന്റെ ശത്രുക്കൾ’; പ്രധാനമന്ത്രി

രാഷ്ട്രീയ നേട്ടങ്ങൾക്ക് കുറുക്കുവഴി തേടുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെ വഞ്ചിക്കുന്നു. കുറുക്കുവഴി രാഷ്ട്രീയത്തെ രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കുറുക്കുവഴി രാഷ്ട്രീയത്തിനെതിരെ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുന്നു. കുറുക്കുവഴികൾ സ്വീകരിക്കുന്ന രാഷ്ട്രീയ നേതാക്കൾ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുക്കളാണ്. വ്യാജ വാഗ്ദാനങ്ങൾ നൽകി അധികാരം പിടിക്കാൻ ശ്രമിക്കുന്നവർക്ക് സർക്കാർ ഉണ്ടാക്കാനാകില്ല.വികസനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു. രാഷ്ട്രത്തിന്റെ വികസനത്തിന് സംസ്ഥാനങ്ങളുടെ വികസനം അനിവാര്യമാണ്”- മോദി പറഞ്ഞു.

ചില രാഷ്ട്രീയ പാർട്ടികൾ ഹ്രസ്വകാല നേട്ടങ്ങൾക്കായി വോട്ടർമാരെ ഒറ്റിക്കൊടുക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സമഗ്രവികസനത്തിന് ദീര് ഘവീക്ഷണത്തോടെയുള്ള ശാശ്വത പരിഹാരം കാണണമെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യയുടെ വികസനത്തിനായുള്ള നിലവിലെ സർക്കാരിന്റെ ദീർഘകാല വീക്ഷണത്തിന്റെ വിജയമായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലമെന്നും ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മാനുഷിക സ്‌പർശം നൽകിയ ഒരു സർക്കാർ ഇന്ന് രാജ്യത്ത് ഉണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *