എം.ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു
മുഖ്യമന്ത്രിയുടെ മുൻ പ്രിസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ ഏർപ്പെടുത്തിയ സമിതി വൈകുന്നേരം റിപോർട്ട് സമർപ്പിച്ചു എന്നും ഇതിന്റെ അടിസ്‌ഥാനത്തിൽ ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വകുപ്പ് തല അന്വേഷണം തുടരും എന്നും മുഖ്യമന്ത്രി അറിയിച്ചു.