പൊരിഞ്ഞ ലേലം; ഒരു ലഡ്ഡു വിറ്റത് 24 ലക്ഷം രൂപയ്ക്ക്
ലേലം വിളിയിൽ റെക്കോർഡിന് സാക്ഷ്യം വഹിച്ച് ഹൈദരാബാദ്. ഗണേശ ലഡ്ഡു വിറ്റ് പോയത് 24.60 ലക്ഷം രൂപയ്ക്ക്.
പത്ത് ദിവസത്തെ ഗണേശ ഉത്സവത്തിന് വിരാമമിട്ടുകൊണ്ട് ചൊവ്വാഴ്ച നടന്ന ലേലത്തിലാണ് 21 കിലോഗ്രാം ഭാരം വരുന്ന ഭീമൻ ലഡ്ഡു 24 ലക്ഷം രൂപയ്ക്ക് വിറ്റ് പോയത്. 9 പേരാണ് ലേലത്തിൽ പങ്കെടുത്തത് 20 ലക്ഷം രൂപയാണ് ബലാപൂർ ഉത്സവ സമിതി പ്രതീക്ഷിച്ചിരുന്നത്. വെങ്കടി ലക്ഷ്മി റെഡ്ഡിയാണ് ലേലം പിടിച്ചത്.
‘വർഷങ്ങളായി ലഡ്ഡു ലേലത്തിൽ പിടിക്കാൻ കാത്തിരിക്കുകയാണ് ഞാൻ. ഒടുവിൽ ആ ദിവസം വന്നെത്തി. എല്ലാം ഭഗവാൻ ഗണേശന്റെ അനുഗ്രഹം. ഈ ലഡ്ഡു സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും വിതരണം ചെയ്യും’- റെഡ്ഡി പറഞ്ഞു.
ആദ്യമായി ഈ ലഡ്ഡു ലേലം ചെയ്തത് 450 രൂപയ്ക്കായിരുന്നു. പിന്നീട് 2020 ൽ കൊവിഡ് മഹാമാരിയെ തുടർന്ന് ലഡ്ഡു ലേലം ചെയ്യാതെ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന് കൈമാറുകയായിരുന്ന. 2021 ൽ വൈഎസ്ആർസിപി നേതാവ് ആർവി രമേശ് റെഡ്ഡി 18.9 ലക്ഷം രൂപയ്ക്ക് ലഡ്ഡു സ്വന്തമാക്കുകയായിരുന്നു.