ഗുരുവായൂർ ക്ഷേത്രത്തിൽ ലേലം ചെയ്ത ഥാറിന്റെ വിശദാംശങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം
ഗുരുവായൂർ ക്ഷേത്രത്തിൽ ലേലം ചെയ്ത ഥാർ ജീപ്പിന്റെ വിശദാംശങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി. ജീപ്പിന്റെ വില അടക്കമുള്ള കാര്യങ്ങൾ അറിയിക്കാനാണ് നിർദേശം. ലേലം ചെയ്ത നടപടി ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം നൽകിയ ഹർജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി
ലേല നടപടികൾ ദേവസ്വം ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണ് നടത്തിയതെന്ന് ഇവർ ആരോപിക്കുന്നു. 15 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ച് നടത്തിയ ലേലത്തിൽ 15.10 ലക്ഷം രൂപക്കാണ് ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദ് വാഹനം സ്വന്തമാക്കിയത്. പിന്നീട് ദേവസ്വം ബോർഡ് ചേർന്ന് ലേലത്തിന് അംഗീകാരം നൽകി ദേവസ്വം കമ്മീഷണറുടെ അനുമതിക്കായി അയച്ചു.
ലേലത്തിൽ പിടിച്ച അമലിന് വാഹനം ഇതുവരെ കൈമാറിയിട്ടില്ല. ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിക്കാത്തതിനാലാണ് വാഹനം കൈമാറാത്തത്.