ദേശീയ രാഷ്ട്രീയത്തിലേക്ക് കെസിആര്‍; ദേശീയ പാര്‍ട്ടി രൂപീകരണം ഉടനുണ്ടാകും
ദേശീയ പാര്‍ട്ടി ഉടന്‍ രൂപീകരിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. 2024ലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ദേശീയ പാര്‍ട്ടി രൂപീകരണം. ബിജെപി വിരുദ്ധ ചേരിയിലെ നേതാക്കളുമായി കെ ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടത്തും.
രാഷ്ട്രീയ നേട്ടത്തിനായി ബിജെപി മതപരമായ ഭിന്നതകള്‍ സൃഷ്ടിക്കുകയാണെന്ന് അതിനിടെ കെ ചന്ദ്രശേഖരറാവു ആരോപിച്ചു. തെലങ്കാനയെ രാജ്യത്തെ സമാധാനപരമായ സംസ്ഥാനമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ നേട്ടത്തിനായി ദേശീയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് 25 സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക സംഘടനാ പ്രതിനിധികള്‍ തന്നോട് അഭ്യര്‍ത്ഥിച്ചു.