Sunday, January 5, 2025
National

ചാറ്റുകള്‍ ബാക്കപ്പ് ചെയ്യുന്നവര്‍ക്ക് വാട്സ് ആപ്പിന്റെ തിരിച്ചടി

ലോകത്താകമാനം സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ പ്രിയപ്പെട്ട മെസേജിംഗ് ആപ്പായ വാട്സ് ആപ്പ് ചാറ്റുകളുടെ ബാക്ക്അപ്പ് സ്റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കാനൊരുങ്ങുന്നു. ഇനിമുതല്‍ വാട്സ് ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ഫോണ്‍ മാറുകയോ ചെയ്താല്‍ പഴയ മെസേജുകള്‍ ബാക്കപ്പ് വഴി വീണ്ടെടുക്കാനാവില്ല.വാട്‌സ് ആപ്പ് സി.ഇ.ഒവില്‍ കാത്കാര്‍ട്ട് ആണ് ട്വിറ്റലൂടെ ഇക്കാര്യം അറിയിച്ചത്. നിലവില്‍ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്ത് നിന്ന് ഒരാള്‍ക്കോ വാട്‌സ് ആപ്പിനോ കാണാന്‍ കഴിയില്ലെങ്കിലും സ്‌റ്റോറേജില്‍ നിന്ന് ഇത് വീണ്ടെടുക്കാന്‍ കഴിയുമായിരുന്നു. അതേസമയം സ്റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കുന്നത് അന്വേഷണ ഏജന്‍സികള്‍ക്കും സര്‍ക്കാരുകള്‍ക്കും തിരിച്ചടിയാവും.

ഒരു പാസ്‌വേര്‍ഡ് സംവിധാനത്തിലൂടെയാകും പുതിയ എന്‍ക്രിപ്ഷന്‍ നടപ്പിലാക്കുക. നിലവില്‍ വാട്‌സ് ആപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവിലോ മറ്റ് എവിടെയെങ്കിലുമോ സ്‌റ്റോര്‍ ചെയ്യാനുള്ള സംവിധാനം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാണ്. ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഐ ക്ലൗഡിലും ഇതിനുള്ള ഓപ്ഷന്‍ ലഭ്യമാണ്.

ചാറ്റ് ബാക്ക്‌അപ്പ് ചെയ്യുന്നതില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കുന്നതിലൂടെ മീഡിയ, ചാറ്റുകള്‍ എന്നിവ ഗൂഗിള്‍ ഡ്രൈവ്‌സ ഐ ക്ലൗഡ് എന്നിവിടങ്ങളില്‍ നിന്ന് വീണ്ടെടുക്കാന്‍ കഴിയില്ല. ഒരു എന്‍ക്രിപ്ഷന്‍ കീയുടേയോ പാസ് വേര്‍ഡിന്റെയോ സഹായത്തോടെ ഈ സേവനം ഉപയോക്താവിന് ലഭ്യമാകും. പുതിയ സര്‍വീസ് നടപ്പിലാക്കുന്നത് വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിന്റെ ഭാഗമായിട്ടാണ്. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു പുതിയ സംവിധാനമാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ 53 കോടി ഉപയോക്താക്കളാണ് വാട്‌സാപ്പിനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *