ഈ ഫോണുകളിൽ ഇനി വാട്സ് ആപ്പ് ലഭിക്കില്ല; ലിസ്റ്റ് പുറത്തുവിട്ട് വാട്സ് ആപ്പ്
2021 നവംമ്പർ 1 മുതൽ സേവനം അവസാനിപ്പിക്കുന്ന ഫോണുകളുടെ ലിസ്റ്റ ് പുറത്തുവിട്ട് വാട്സ് ആപ്പ്. ആൻഡ്രോയിഡ് ഫോണുകളിൽ 4.0.3 അല്ലെങ്കിൽ അതിന് മുമ്പ് വന്ന സീരിസുകളും ഐ ഫോണുകളിൽ ഐഒഎസ് ഒമ്പതോ അതിന് മുമ്പ് വന്ന സീരിസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലാണ് വാട്സ് ആപ്പ് സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്.
കമ്പനി പുറത്തുവിട്ട ലിസ്റ്റിൽ പ്രമുഖ കമ്പനികളായ സാംസങ്,എൽജി ,സോണി എന്നിവ ഉൾപ്പെടുന്നു.കൂടാതെ ഐഫോൺ എസ്.ഇ, ഐഫോൺ 6S എന്നിവയും ഉൾപ്പെടുന്നു.
വാട്സ് ആപ്പ് പുറത്തവിട്ട ലിസ്റ്റ് ഇങ്ങനെയാണ് ;
സാംസങ് (സാംസങ് ) ഫോണുകൾ
Samsung Galaxy Trend Lite, Galaxy Trend II, Galaxy SII, Galaxy S3 mini, Galaxy Xcover 2, Galaxy Core, Galaxy Ace 2
LG (എൽജി)
Lucid 2, LG Optimus F7, LG Optimus F5, Optimus L3 II Dual, Optimus F5, Optimus L5, Optimus L5 II, Optimus L5 Dual, Optimus L3 II, Optimus L7, Optimus L7 II Dual, Optimus L7 II, Optimus F6, Enact , Optimus L4 II Dual, Optimus F3, Optimus L4 II, Optimus L2 II, Optimus Nitro HD and 4X HD, Optimus F3Q
HUAWEI (ഹുവായ്)
Ascend G740, Ascend Mate, Ascend D Quad XL, Ascend D1 Quad XL, Ascend P1 S, Ascend D2
ഇവയെ കൂടാതെ AAlcatel, HTC,ZTE ലെനോവൊ എന്നീ ഫോണുകളും ഉൾപ്പെടുന്നു.എന്നാൽ നവംബർ ഒന്നിന് ശേഷം ഈ ഫോണുകളിൽ വാട്സ് ആപ്പ് ലഭ്യമാകുമെങ്കിലും തുടർന്നുള്ള സുരക്ഷ സംവിധാനങ്ങളും അപ്ഡേഷനുകളും ലഭ്യമാക്കില്ലെന്നാണ് വാട്സ് ആപ്പ് അറിയിച്ചിരിക്കുന്നത്.