24 മണിക്കൂറിനിടെ 96,551 കേസുകൾ; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 96551 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 45 ലക്ഷം പിന്നിട്ടു.
45,62,415 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 1209 പേർ കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചു. ആകെ മരണസംഖ്യ 76,271 ആയി ഉയർന്നു. 9,43,480 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
35,42,664 പേർ രോഗമുക്തരായി. 77.65 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. വ്യാഴാഴ്ച വരെ 5.40 കോടി ആളുകളിലാണ് പരിശോധന നടത്തിയത്. ഇന്നലെ മാത്രം പതിനൊന്ന് ലക്ഷത്തിലധികം പേർക്ക് പരിശോധന നടത്തി.