സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എൻ.ആർ.ഐ സീറ്റുകള്‍ ഒഴിച്ചിടരുതെന്ന് കേരളത്തോട് സുപ്രീംകോടതി
ഡൽഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എന്‍.ആര്‍.ഐ. സീറ്റുകള്‍ ഒഴിച്ചിടുകയോ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി. കേരളത്തില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള എന്‍.ആര്‍.ഐ. വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാമെന്നും കോടതി നിർദ്ദേശിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 15 ശതമാനം സീറ്റുകളാണ് എന്‍.ആര്‍.ഐ. വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റി വച്ചിരിക്കുന്നത്.
ഇത് കൂടാതെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടുന്നവര്‍ ബാങ്ക് ഗ്യാരന്റി നല്‍കേണ്ടെന്ന സർക്കാർ ഉത്തരവിൽ അന്തിമ തീരുമാനം കോടതി അറിയിച്ചില്ല. ബാങ്ക് ഗ്യാരന്റി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കോടതിയുടെ അന്തിമ തീര്‍പ്പ് മാനേജ്മെന്റുകള്‍ക്ക് അനുകൂലമാണെങ്കില്‍ ഗ്യാന്റാന്റി നല്‍കേണ്ടി വരുമെന്ന് വരുമെന്ന് വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി. സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യം അറിയിക്കേണ്ടതെന്നും കോടതി പറഞ്ഞു.