രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നൽകിയതിന് സ്റ്റേ
രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നൽകിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് സ്റ്റേ നൽകിയിരിക്കുന്നത്. പി ജെ ജോസഫിന്റെ ഹർജിയിലാണ് നടപടി.
അടുത്ത മാസം ഒന്നിന് ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭൂരിപക്ഷ വിധിയല്ല ഇതെന്ന് പി ജെ ജോസഫ് കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചത്.