ഇന്ത്യയുടെ നാവികസേന ഒരു അത്ഭുതമാണ്’; നാവിക സേനയ്‌ക്കൊപ്പം ദേശീയ പതാകയെന്തി സൽമാൻ ഖാൻ
വിശാഖപട്ടണത്തിലെ നാവികസേനാ ആസ്ഥാനത്താണ് ഇന്ത്യൻ നാവികസേനാംഗങ്ങളുമായി ഒരു ദിവസം ചിലവഴിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ. സേനാംഗങ്ങളുമായി സംസാരിക്കുമ്പോഴും ദേശഭക്തി ശരീരംമുഴവൻ പടർന്നുകയറുകയായിരുനെന്ന് സൽമാൻ ഖാൻ പറഞ്ഞു.
2014ൽ ഗോവയിലും നാവികസേനയ്‌ക്കൊപ്പം ഇതിന് മുമ്പ് താൻ പങ്കുചേർന്നിട്ടുണ്ടെന്ന് സൽമാൻ ഖാൻ പറഞ്ഞു. സൈനികരിൽ നിന്നും ദേശീയ പതാക ഏറ്റവാങ്ങി ആവേശത്തോടെ വീശിയ സൽമാൻ ദേശഭക്തിഗാനങ്ങൾ പാടിയും തന്റെ ചിത്രങ്ങളിലെ ഗാനങ്ങൾക്കൊപ്പം ചുവടുവെയ്‌ക്കാനും മടിച്ചില്ല.
സമുദ്രം എന്നും സുരക്ഷിതമായിരിക്കണം എന്നതുമാത്രമാണ് സൈനികരുടെ ചിന്തയും ശ്രദ്ധയും. കപ്പലിനകത്തെ വിവിധ സംവിധാനങ്ങൾ പരിചയപ്പെട്ടു, ഒരു സൈനികന്റെ ഒരു ദിവസത്തെ ചിട്ടവട്ടങ്ങളും പരിശീലന രീതികളും വിശദമായി ചോദിച്ചറിഞ്ഞെന്നും സൽമാൻ ഖാൻ പറഞ്ഞു.
ഇന്ത്യയുടെ നാവിക സേന ഒരു അത്ഭുതമാണ്. വിശാലമായ, എന്നും വെല്ലുവിളികൾ നേരിടുന്ന നമ്മുടെ സമുദ്രതീരത്തെ സംരക്ഷിക്കുന്നവരാണിവർ. സ്വന്തം നാടിന്റെ സമുദ്രാതിർത്തി സംരക്ഷിച്ചുകൊണ്ട് നമുക്കായി അവർ സ്വന്തം ജീവിതം സമർപ്പിക്കുന്നു.ഭാരത് എന്ന ചിത്രത്തിൽ കത്രീന കൈഫിനൊപ്പം ഒരു നാവിക ഉദ്യോഗസ്ഥനായി അഭിനയിക്കാൻ സാധിച്ചതിന്റെ അനുഭവങ്ങളും സൽമാൻ പങ്കുവച്ചു.