ഹജ്ജ് തീര്‍ഥാടകര്‍ ശനിയാഴ്ചക്ക് മുമ്പ് നാട്ടിലേക്ക് മടങ്ങണം
റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിനെത്തിയ വിദേശതീര്‍ഥാടകര്‍ ശനിയാഴ്ചക്കുള്ളില്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ഹജ്ജം ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് സര്‍വിസ് കമ്പനികള്‍ തങ്ങളുടെ കീഴില്‍ വന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കുമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള മടക്കയാത്ര തീയതികള്‍ കൃത്യമായി പാലിക്കണം. യാത്രാനടപടികള്‍ പൂര്‍ത്തിയായെന്ന് ഉറപ്പുവരുത്തുകയും വേണം. പല രാജ്യങ്ങളിലേയും തീര്‍ഥാടകരുടെ മടക്കം പൂര്‍ത്തിയായിട്ടുണ്ട്. ഇന്ത്യന്‍ തീര്‍ഥാടകരെല്ലാം മടങ്ങിക്കഴിഞ്ഞു.