ഹിമാചലിൽ ബസടക്കമുള്ള വാഹനങ്ങൾക്ക് മേൽ മണ്ണിടിഞ്ഞു വീണു; നാൽപതോളം പേർ മണ്ണിനടിയിൽ
ഹിമാചൽ പ്രദേശിലെ കിനൗറിൽ മണ്ണിടിച്ചിലിൽ 40ൽ അധികം പേരെ കാണാതായി. ബസടക്കമുള്ള വാഹനങ്ങൾക്ക് മുകളിലാണ് മണ്ണിടിഞ്ഞുവീണത്. നാൽപതോളം പേർ മണ്ണിനടിയിൽപ്പെട്ടതായാണ് വിവരം. ദേശീയപാത വഴി ഹരിദ്വാറിലേക്ക് പോകുകയായിരുന്ന ട്രാൻസ്‌പോർട്ട് ബസാണ് അപകടത്തിൽപ്പെട്ടത്
ബസ് ഡ്രൈവറെ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ഉയരത്തിൽ നിന്ന് ഉരുളൻ കല്ലുകൾ അടക്കമുള്ള മണ്ണ് താഴേക്ക് പതിക്കുയായിരുന്നു. ബസ് കൂടാതെ മറ്റ് വാഹനങ്ങളും മണ്ണിനടിയിൽപ്പെട്ടതായാണ് റിപ്പോർട്ട്.