ഒക്ടോബർ അവസാനവാരമോ നവംബർ ആദ്യ വാരമോ തന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
ഒക്ടോബർ അവസാനവാരമോ നവംബർ ആദ്യ വാരമോ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ പറഞ്ഞു.
കോവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാവും വോട്ടെടുപ്പ് നടത്തുക. ഏഴുജില്ലകൾ വീതമുള്ള രണ്ടുഘട്ടങ്ങളായി വോട്ടെടുപ്പ് നടത്തും. വോട്ടിങ് സമയം ഒരുമണിക്കൂർ നീട്ടും. രാവിലെ ഏഴ് മുതൽ വൈകിട്ട് 6 വരെയാകും വോട്ടെടുപ്പ് നടത്തുക എന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
പ്രചാരണങ്ങൾക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തും. പൊതുസമ്മേളനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും. സമൂഹമാധ്യമ പ്രചാരണങ്ങൾക്ക് മുൻതൂക്കം നൽകണം.
നവ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങൾ വർധിപ്പിക്കാൻ പാർട്ടികൾ തയ്യാറാകണമെന്നും കമ്മീഷണർ ആവശ്യപ്പെട്ടു. ഈ മാസം 15നകം പുതുക്കിയ വോട്ടർ പട്ടിക പുറത്തിറക്കും.