Wednesday, January 8, 2025
National

സെന്തിൽ ബാലാജിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ റെയ്ഡ്

ജയിലിൽ കഴിയുന്ന തമിഴ്‌നാട് മന്ത്രി വി സെന്തിൽ ബാലാജിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. കരൂരിൽ 10 ഇടങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. റെയ്ഡിൽ സുപ്രധാന രേഖകൾ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്.

കരൂരിലെ ആദായനികുതി റെയ്ഡുകളെ തുടർന്നുണ്ടായ കോലാഹലങ്ങൾക്കിടെയാണ് മൂന്നാംഘട്ട പരിശോധന. സെന്തിൽബാലാജിയുടെയും സഹോദരന്റെയും വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് വീണ്ടും റെയ്ഡ് നടത്തി. ബാലാജിയുടെ സുഹൃത്ത് കൊങ്കു മെസ് മണിയുടെ കരൂർ രായന്നൂരിലെ വസതിയിലും ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു.

മുൻ എഐഎഡിഎംകെ ഭരണത്തിൽ ഗതാഗത മന്ത്രിയായിരിക്കെ, ജോലിക്ക് പകരം പണം വാങ്ങി അഴിമതി നടത്തിയ കേസിൽ ജൂൺ 14 നാണ് സെന്തിൽ ബാലാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *