ഫോൺ ഉപയോഗത്തിൻ്റെ പേരിൽ പിതാവ് ശകാരിച്ചു; പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി
ഫോൺ ഉപയോഗത്തിൻ്റെ പേരിൽ പിതാവ് ശകാരിച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. പൂനെയിലെ തൻ്റെ വീടിൻ്റെ ടെറസിൽ നിന്ന് ചാടിയാണ് 19 വയസുകാരിയായ വിദ്യാർത്ഥിനി ആത്‌മഹത്യ ചെയ്തത്. പഠിക്കുന്നതിനിടെ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് പിതാവ് മകളെ ശകാരിച്ചിരുന്നു. ഇതിൽ മനം നൊന്ത് പെൺകുട്ടി ടെറസിൽ നിന്ന് ചാടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.