പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു
രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്.
തുടർച്ചയായ 13 ദിവസങ്ങൾ ഇന്ധനവില വർധിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസത്തിൽ വിലക്ക് മാറ്റമില്ലായിരുന്നു. എന്നാൽ ചൊവ്വാഴ്ച വീണ്ടും വില വർധിപ്പിക്കുകയായിരുന്നു
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 91.20 രൂപയായി. ഡീസലിന് 85.86 രൂപയായി. തിരുവനന്തപുരത്ത് പെട്രോളിന് 92.81 രൂപയും ഡീസലിന് 87.38 രൂപയുമായി.