അമിത് ഷായെ അറസ്റ്റ് ചെയ്ത കന്ദസ്വാമി ഐപിഎസ് തമിഴ്‌നാട് വിജിലൻസ് മേധാവി; നിർണായക നീക്കവുമായി സ്റ്റാലിൻ
സെഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐപിഎസിനെ തമിഴ്നാട് ഡിജിപിയായി നിയമിച്ച് സ്റ്റാലിൻ സർക്കാർ. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ തലപ്പത്തേക്കാണ് നിയമനം. അധികാരത്തിലെത്തിയാൽ അണ്ണാ ഡിഎംകെ നേതാക്കളുടെ അഴിമതി പുറത്തു കൊണ്ടുവരുമെന്ന് സ്റ്റാലിൻ പറഞ്ഞിരുന്നു. അതിന്റെ ആദ്യപടിയായാണ് കന്ദസ്വാമിയുടെ നിയമനം
2010ൽ അമിത് ഷായെ അറസ്റ്റ് ചെയ്യുമ്പോൾ കന്ദസ്വാമി സിബിഐ ഐജിയായിരുന്നു. കന്ദസ്വാമിയുടെ ധീരത അക്കാലത്ത് വലിയ വാർത്തയാകുകയും ചെയ്തിരുന്നു. അഴിമതിക്കെതിരെ മുഖം നോക്കാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനെന്ന വിശേഷണമാണ് ഇദ്ദേഹത്തിനുള്ളത്.