24 മണിക്കൂറിനിടെ 12,923 പേർക്ക് കൊവിഡ്; 108 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,923 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,08,71,294 ആയി ഉയർന്നു.
11,764 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 1,05,73,372 പേരാണ് രോഗമുക്തരായത്. നിലവിൽ 1,42,562 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.
108 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരായി മരിച്ചു. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,55,360 ആയി ഉയർന്നു. രാജ്യത്ത് ഇതിനോടകം 70,17,114 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു
ഇന്നലെ വരെ 20,40,23,840 സാമ്പിളുകളാണ് പരിശോധിച്ചത്. ബുധനാഴ്ച മാത്രം 6,99,185 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.