ഉത്തരാഖണ്ഡിന് പിന്നാലെ ഉത്തർപ്രദേശിലെ അലിഗഡിലും വീടുകളിൽ വിള്ളൽ
ജോഷിമഠിലെ ഭൗമപ്രതിഭാസത്തിന് പിന്നാലെ രാജ്യത്തെ ജനങ്ങളുടെ ആശങ്കയേറ്റി ഉത്തർപ്രദേശിലെ അലിഗഡിലും വീടുകളിൽ വിള്ളൽ. അലിഗഡിലെ കൻവാരിഗഞ്ജിലെ വീടുകളിലാണ് വിള്ളൽ രൂപപ്പെട്ടത്.
‘കഴിഞ്ഞ കുറച്ച് ദിവസമായി വിള്ളൽ രൂപപ്പെടുകയാണ്. ഇതുകാരണം തന്നെ ജനങ്ങൾ ആശങ്കയിലാണ്. നഗരസഭാ അധികൃതരെ വിവരമറിയിച്ചുവെങ്കിലും അധികാരികൾ നടപടിയെടുക്കാൻ കൂട്ടാക്കുന്നില്ല’- പ്രദേശവാസി പറയുന്നു.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സർക്കാർ പൈപ്പ് ലൈൻ സ്ഥാപിച്ചതിന് പിന്നാലെയാണ് വിള്ളലുകൾ രൂപപ്പെട്ട് തുടങ്ങിയതെന്നാണ് ആരോപണം.