24 മണിക്കൂറിനിടെ 1.68 ലക്ഷം പേർക്ക് കൂടി കൊവിഡ്; 277 മരണം
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,063 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് കൊവിഡ് പ്രതിദിന വർധനവ് ഒന്നര ലക്ഷത്തിന് മുകളിൽ എത്തുന്നത്.
24 മണിക്കൂറിനിടെ 277 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.64 ശതമാനമായി ഉയർന്നു. നിലവിൽ 8,21,466 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്.
മഹാരാഷ്ട്രയിലും യുപിയിലും ഡൽഹിയിലുമൊക്കെ കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. ഡൽഹിയിൽ ഹോട്ടലുകളും ബാറുകളും ഇന്ന് മുതൽ അടച്ചിടും. അതേസമയം രാജ്യത്ത് ബൂസ്റ്റർ ഡോസ് ഇതിനോടകം 11 ലക്ഷം പേർക്ക് നൽകി. ഇന്ന് മുതൽ ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഏഴ് ദിവസം ക്വാറന്റൈൻ നിർബന്ധമാക്കി.