24 മണിക്കൂറിനിടെ 1.59 ലക്ഷം പേർക്ക് കൂടി കൊവിഡ്; 327 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,59,632 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്തെ കൊവിഡ് പ്രതിദിന വർധനവ് ഒരു ലക്ഷം കഴിയുന്നത്. 327 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനമായി ഉയർന്നു
നിലവിൽ 5,90,611 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 40,863 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. അതേസമയം രാജ്യത്തെ ഒമിക്രോൺ രോഗികളുടെ എണ്ണവും ഉയരുകയാണ്. 3623 പേർക്കാണ് ഇതിനോടകം ഒമിക്രോൺ സ്ഥിരീകരിച്ചത്.
നാല് സുപ്രീം കോടതി ജഡ്ജിമാർക്കും നാനൂറിലധികം പാർലമെന്റ് ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു.സുപ്രീം കോടതിയിലെ എല്ലാ ജീവനക്കാർക്കും ഇതോടെ കൊവിഡ് പരിശോധന നടത്തി.