ക്വാഡ് സമ്മേളനം ഇന്ത്യയിൽ ?
ജി.20 യ്ക്ക് ശേഷം ഇന്ത്യയിൽ ക്വാഡ് സമ്മേളനം കൂടി നടന്നേക്കും. ജനുവരിയിൽ ഇന്ത്യ ക്വാഡ് ഉച്ചകൊടിയ്ക്ക് ആതിധേയത്വം വഹിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ക്വാഡ് യോഗത്തിന് ആതിധേയത്വം വഹിയ്ക്കാനുള്ള താത്പര്യം ഇന്ത്യ അംഗരാജ്യങ്ങളെ അറിയിച്ചു. റിപ്പബ്ലിക്ക് ദിനത്തിൽ ക്വാഡ് രാഷ്ട്ര തലവന്മാരെ മുഖ്യാതിധികളാക്കാനും ഇന്ത്യയുടെ നീക്കമുണ്ട്.
അമേരിക്ക, ഇന്ത്യ, ഒസ്‌ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളാണ് ക്വാഡ് അംഗരാജ്യങ്ങൾ. എഷ്യൻ നാറ്റോ ആയി മാറാനാണ് ക്വാഡ് ശ്രമമെന്ന ചൈനയുടെ വിമർശനങ്ങൾക്ക് ഇടയിലാണ് ഇന്ത്യയുടെ നീക്കം.
ഇത്സമയം, യുക്രൈൻ വിഷയത്തിൽ നടത്തിയ ജി.20 സംയുക്ത പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ച് യുക്രൈൻ. യുക്രൈൻ യുദ്ധത്തിൽ ജി-20 ഇറക്കിയ പ്രസ്താവനയിൽ അഭിമാനിക്കാൻ ഒന്നുമില്ലെന്ന് യുക്രൈൻ വിദേശമന്ത്രാലയം അറിയിച്ചു. വിഷയത്തിൽ റഷ്യയെ ശക്തമായ ഭാഷയിൽ അപലപിക്കണമെന്ന തങ്ങളുടെ ആവശ്യം പ്രധാനപ്പെട്ടതായിരുന്നു. യുക്രൈൻ നിലപാടിനെ പിന്തുണച്ച അമേരിക്ക അടക്കമുള്ള അംഗരാജ്യങ്ങളുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും യുക്രൈൻ വ്യക്തമാക്കി.