അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കും; മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
അടുത്ത 24 മണിക്കൂറിൽ ബിപോർജോയ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് വടക്ക്-വടക്ക് കിഴക്കൻ ഭാഗത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. ഗോവയിൽ നിന്ന് 690 കിമി അകലെ നിലവിൽ സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റിന് 145 കിമി ആണ് വേഗത. കർണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗുജറാത്ത്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
വടക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ബംഗ്ലാദേശ് – മ്യാൻമാർ തീരത്തിനു സമീപം അതി ശക്തമായ ന്യൂനമർദമായി ശക്തി പ്രാപിച്ചിട്ടുണ്ട്.
കേരളത്തിൽ അടുത്ത 4 ദിവസം വ്യാപകമായി ഇടി/ മിന്നൽ/കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ജൂൺ 10 മുതൽ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.