മൊറട്ടോറിയം കാലത്തെ പിഴപലിശ ഒഴിവാക്കി കേന്ദ്രം മാർഗനിർദേശം പുറത്തിറക്കി
ബാങ്ക് വായ്പകളിൽ മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കി കേന്ദ്ര ധനമന്ത്രാലയത്തിന്റെ മാർഗനിർദേശം പുറത്തിറങ്ങി. സുപ്രീം കോടതി നിർദേശപ്രകാരമാണ് നടപടി. മൊറട്ടോറിയം പ്രഖ്യാപിച്ച മാർച്ച് ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെയുള്ള ആറ് മാസക്കാലത്തെ രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കും
പിഴ പലിശ ഒഴിവാക്കാൻ തീരുമാനിച്ചെങ്കിൽ നടപ്പാക്കാൻ വൈകുന്നതെന്തിനാണെന്ന് നേരത്തെ സുപ്രീം കോടതി ചോദിച്ചിരുന്നു. തുടർന്ന് കൂട്ടുപലിശ ഒഴിവാക്കാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. നവംബർ 2ന് മുമ്പായി ഉത്തരവിറക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.