Tuesday, January 7, 2025
National

കൊവിഡ് വ്യാപനം; കർഷക സമരം മാറ്റിവയ്ക്കണമെന്ന് കേന്ദ്രസർക്കാർ

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കർഷക സമരം മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ. കർഷകരും സംഘാടകരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. സമരം മാറ്റിവച്ച് കർഷകർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും കേന്ദ്ര കൃഷി മന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ വർധിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, പഞ്ചാബ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇതിനിടെയാണ് കർഷക സമരം മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കേന്ദ്ര കൃഷി മന്ത്രി രംഗത്തെത്തിയത്. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കർഷകർ സമരം തുടരുന്നത് അപകടകരമാണെന്നാണ് മന്ത്രിയുടെ നിരീക്ഷണം. ചർച്ച നടത്താൻ തയ്യാറാണെന്നും മന്ത്രി അറിയിച്ചു.

കാർഷിക നിയമങ്ങൾക്കെതിരെ സിംഗുവിൽ കർഷക സമരം തുടരുകയാണ്. നിരവധി തവണ ചർച്ച നടന്നെങ്കിലും കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *