ഹോളി ആഘോഷത്തിനിടെ ഡല്‍ഹിയില്‍ ജാപ്പനീസ് യുവതിക്ക് നേരെ ആക്രമണം
ഡല്‍ഹിയില്‍ ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിക്ക് നേരെ ആക്രമണം. ബുധനാഴ്ച ഹോളി ആഘോഷത്തിനിടെയാണ് സംഭവം. വിദേശ യുവതിയുടെ മേല്‍ ഹോളി ആഘോഷത്തിന്റെ നിറങ്ങള്‍ വാരിയിട്ട ഒരു കൂട്ടം പുരുഷന്മാര്‍ യുവതിയെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലാണ്.
ചിലര്‍ ജാപ്പനീസ് യുവതിയുടെ തലയില്‍ മുട്ട കൊണ്ടെറിയുകയും ചെയ്തു. ഇതിനിടയില്‍ സ്ഥലത്ത് നിന്ന് രക്ഷപെടാന്‍ യുവതി ശ്രമിച്ചതോടെ ആക്രമിച്ച പുരുഷന്മാരിലൊരാള്‍ അവരെ തടയാനും ശ്രമിച്ചു. ഈ സന്ദര്‍ഭത്തില്‍ യുവതി ഇയാളെ അടിക്കുന്നതും വിഡിയോയില്‍ കാണാം.
കുട്ടികളക്കമുള്ളവരാണ് യുവതിയെ ആക്രമിച്ചത്. മുഖത്ത് ഹോളിപ്പൊടി സ്േ്രപ ചെയ്യുകയും ചെയ്തു. ഭയപ്പെടുത്തുന്ന വീഡിയോ യുവതി ആദ്യം ട്വീറ്റ് ചെയ്‌തെങ്കിലും പിന്നീട് അത് ഡിലീറ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരവധി പേരാണ് സംഭവത്തെ അപലപിച്ച് രംഗത്തെത്തിയത്.