Tuesday, April 15, 2025
National

സുപ്രിംകോടതിയില്‍ ജഡ്ജിമാരുടെ ഒഴിവ് പൂര്‍ണമായും നികത്തി; ആകെ അംഗബലം 34ആയി

സുപ്രിംകോടതിയില്‍ ജഡ്ജിമാരുടെ ഒഴിവ് പൂര്‍ണമായും നികത്തി. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് രാജേഷ് ബിന്ദലിനെയും അരവിന്ദ് കുമാറിനെയും ജഡ്ജിമാരായി നിയമിച്ചു. ഇതോടെ സുപ്രിംകോടതിയുടെ ജുഡീഷ്യല്‍ അംഗബലം ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 34 പേരായി. അലഹബാദ് ഹൈക്കോടചി ചീഫ് ജസ്റ്റിസാണ് ജ. രാജേഷ് ബിന്ദല്‍. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു ജ. അരവിന്ദ് കുമാര്‍.

ജനുവരി 31നായിരുന്നു രണ്ട് ജഡ്ജിമാരുടെയും പേരുകള്‍ സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. ഈ മാസം ആറിന് സുപ്രിംകോടതിയില്‍ പുതുതായി അഞ്ച് ജഡ്ജുമാരെ കൂടി നിയമിച്ചിരുന്നു.

പുതിയ ജഡ്ജിമാരുടെ നിയമനം ട്വിറ്ററിലൂടെ അറിയിച്ച നിയമമന്ത്രി കിരണ്‍ റിജിജു ജഡ്ജിമാര്‍ക്ക് അഭിനന്ദനമറിയിച്ചു. കൊളീജിയം ശുപാര്‍ശ ചെയ്ത ജഡ്ജിമാരുടെ നിയമനത്തിലെ കാലതാമസത്തില്‍ സുപ്രിം കോടതി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ ഈ മാസം 4നാണ് അഞ്ച് ജഡ്ജിമാരുടെ നിയമനം കേന്ദ്രം വിജ്ഞാപനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *