Thursday, January 23, 2025
National

ബിപിൻ റാവത്തിന്റെ പിൻഗാമിയായി സംയുക്ത സൈനിക മേധാവി സ്ഥാനത്തേക്ക് നരവണെ എത്തിയേക്കും

ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചതോടെ അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്തുന്നതിനായുള്ള ചർച്ചകൾ കേന്ദ്രസർക്കാർ ആരംഭിച്ചു. പത്ത് ദിവസത്തിനുള്ളിൽ തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. കരസേനാ മേധാവി എം എം നരവണെക്കാണ് സാധ്യത കൂടുതൽ

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ മന്ത്രിതല സമിതി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. 2022 ഏപ്രിൽ വരെയാണ് കരസേനാ മേധാവിയായി നരവണെക്ക് ചുമതലയുള്ളത്. 2019 ഡിസംബർ 31നായിരുന്നു ബിപിൻ റാവത്ത് സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റത്

നിയമപ്രകാരം ഏതൊരു കമാൻഡിംഗ് ഓഫീസർക്കും സംയുക്ത സൈനിക മേധാവിയാകാനുള്ള യോഗ്യതയുണ്ട്. കരസേനാ ജനറൽ പദവിയുള്ള ആൾക്കോ എയർ ചീഫ് മാർഷലിനോ നേവി അഡ്മിറലിനോ സിഡിഎസ് പദവിയിൽ എത്തുന്നതിൽ തടസ്സമില്ല. എങ്കിലും കരസേനാ മേധാവിയായ നരവണെക്കാണ് കൂടുതൽ സാധ്യത തെളിയുന്നത്.
 

Leave a Reply

Your email address will not be published. Required fields are marked *