അപകട സ്ഥലത്ത് നിന്ന് പുറത്തെടുക്കുമ്പോൾ ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നു; പേരും പറഞ്ഞു
കൂനൂരിൽ അപകടത്തിൽപ്പെട്ട് കിടന്ന ഹെലികോപ്റ്ററിൽ നിന്ന് പുറത്തെടുക്കുമ്പോൾ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നതായി റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവരാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്. ഇതിന് മുന്നോടിയായി തന്റെ പേര് അദ്ദേഹം പറഞ്ഞിരുന്നു
ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ എസ് ലിഡ്ഡർ, ലഫ്. കേണൽ ഹർജീന്ദർ സിംഗ്, നായക് ഗുരു സേവക് സിംഗ്, നായക് ജിതേന്ദ്രകുമാർ, ലാൻസ് നായക് വിവേക് കുമാർ, ലാൻസ് നായക് ബി സായി തേജ, ഹവിൽദാർ സത്പാൽ, ജൂനിയർ വാറണ്ട് ഓഫീസറും മലയാളിയുമായ പ്രദീപ്, ജൂനിയർ വാറന്റ് ഓഫീസർ ദാസ്, പൈലറ്റ് വിംഗ് കമാൻഡർ ചൗഹാൻ, സ്‌ക്വാഡ്രൺ ലീഡർ കുൽദീപ് സിംഗ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.