Wednesday, April 16, 2025
National

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഡൽഹി ,രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ് മഴ തുടരുന്നത്.

കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ താഴ്ന്ന മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായി. ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തനക്പൂർ- പിതോർഗഡ് റോഡ് അടച്ചു. അടുത്ത 24 മണിക്കൂർ കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കേരളത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്.

തമിഴ്‌നാട് തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെടുന്നതാണ് മഴയ്ക്ക് കാരണം. കിഴക്കൻ മേഖലയിൽ കൂടുതൽ മഴ ലഭിക്കും. തീരമേഖലയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ മലപ്പുറം വയനാട് ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. മറ്റന്നാൾ മലപ്പുറം വയനാട് ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *