ആമകൾ, പെരുമ്പാമ്പ്, പല്ലികൾ; മുംബൈയിൽ വൻ വന്യജീവി കള്ളക്കടത്ത്
മുംബൈയിൽ വൻ വന്യജീവി കള്ളക്കടത്ത്. എയർ കാർഗോ വഴി കടത്തുകയായിരുന്ന അപൂർവയിനം ജീവികളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടി. കടലാമകൾ, ആമകൾ, പെരുമ്പാമ്പ്, പല്ലികൾ എന്നിവയുൾപ്പെടെ 665 വന്യജീവികളെയാണ് ഡിആർഐ സംഘം പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് വന്യജീവി കടത്തുസംഘത്തെ പിടികൂടിയത്. 30 ബോക്സുകളിലായിട്ടാണ് 665 ഓളം വന്യ ജീവികളെ പിടികൂടിയത്. ഏകദേശം മൂന്നര കോടി രൂപ വിപണി മൂല്യം കണക്കാക്കുന്ന ജീവികളെയാണ് ഡിആർഐ പിടിച്ചെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.