ഖത്തര്‍ റിയാല്‍ ഉള്‍പ്പെടെ കരിപ്പൂര്‍ വിമാനത്താവളം വഴി കറന്‍സി കള്ളക്കടത്ത്; യാത്രക്കാരന്‍ പിടിയില്‍
കരിപ്പൂര്‍: യു.എ.ഇയിലേക്ക് കടത്താന്‍ ശ്രമിച്ച വിവിധ രാജ്യങ്ങളുടെ കറന്‍സികളുമായി യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കാസര്‍കോട് സ്വദേശി അബ്ദുല്‍ സത്താര്‍ ആണ് പിടിയിലായത്.
15.7 ലക്ഷം രൂപയ്ക്ക് തുല്യമായ കറന്‍സികളാണ് പിടിച്ചെടുത്തത്. സൗദി റിയാല്‍, ഖത്തര്‍ റിയാല്‍, ഒമാനി റിയാല്‍, യു.എ.ഇ ദിര്‍ഹം എന്നിവയാണ് കടത്താന്‍ ശ്രമിച്ചത്.
സി.ഐ.എസ്.എഫിന്റെ സഹായത്തോടെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് കറന്‍സി കടത്ത് പിടികൂടിയത്.