കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനം; എം.പി. ക്വാട്ടയടക്കം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച് ഹൈക്കോടതി
കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിൽ എം.പി. ക്വാട്ടയടക്കം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ക്വാട്ടകൾ പുനഃസ്ഥാപിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കി.
കേന്ദ്രസർക്കാർ അടക്കം സമർപ്പിച്ച അപ്പീലുകൾ പരിഗണിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി. എം.പിമാർക്ക് അനുവദിച്ചിരുന്ന പത്തു സീറ്റുകളാണ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നത്.
ഇതിനെതിരെ വിദ്യാർത്ഥികൾ നൽകിയ ഹർജികളിലാണ് ക്വാട്ടകൾ പുനഃസ്ഥാപിക്കണമെന്ന് ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവിറക്കിയിരുന്നത്.