സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ: മെയ് 8 മുതൽ 16 വരെ പൂർണമായി അടച്ചിടും
സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഒമ്പത് ദിവസത്തേക്കാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മെയ് 8 മുതൽ മെയ് 16 വരെയാണ് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് നടപടി. നിലവിലെ മിനി ലോക്ക് ഡൗണ്‍ അപര്യാപ്തമാണെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങുന്നത്.