ഏഴ് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി ബംഗളൂരുവിൽ മലയാളി യുവതിയടക്കം മൂന്ന് പേർ പിടിയിൽ
ഏഴ് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി ബംഗളൂരുവിൽ മലയാളി യുവതിയടക്കം മൂന്ന് പേർ പിടിയിൽ. ടാറ്റു ആർട്ടിസ്റ്റുകളായ കോട്ടയം സ്വദേശിനി വിഷ്ണുപ്രിയ(22), സുഹൃത്ത് കോയമ്പത്തൂർ സ്വദേശി സിഗിൽ വർഗീസ്, സഹായി ബംഗളൂരു സ്വദേശി വിക്രം എന്നിവരാണ് പിടിയിലായത്.
വിഷ്ണുപ്രിയയും സിഗിലും കൊത്തന്നൂരിൽ വീട് വാടകക്ക് എടുത്ത് താമസിച്ച് വരികയായിരുന്നു. വിശാഖപട്ടണത്ത് നിന്നാണ് ഇവർ മയക്കുമരുന്ന് ബംഗളൂരുവിൽ എത്തിച്ചതെന്ന് പോലീസ് പറയുന്നു. ഇവ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നത് വിക്രമാണ്
കഴിഞ്ഞ ദിവസം വിക്രമിനെ 80 ഗ്രാം ഹാഷിഷ് ഓയിലുമായി പോലീസ് പിടിച്ചിരുന്നു. ഇയാൾ നൽകിയ മൊഴിയെ തുടർന്നാണ് വിഷ്ണുപ്രിയയുടെ വീട്ടിൽ പരിശോധന നടത്തിയതും 12 കിലോ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തതും.